
തൃശൂർ: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എന്റെ കേരളം പ്രദർശന വിപണന മേളയുടെ കവറേജിന് മികച്ച റിപ്പോർട്ടറായി കേരളകൗമുദി തൃശൂർ ബ്യൂറോ റിപ്പോർട്ടർ കൃഷ്ണകുമാർ ആമലത്ത് അർഹനായി. സമാപനച്ചടങ്ങിൽ മന്ത്രി കെ. രാധാകൃഷ്ണൻ പുരസ്‌കാരം സമ്മാനിച്ചു. മന്ത്രി കെ. രാജൻ, മുരളി പെരുനെല്ലി എം.എൽ.എ, ജില്ലാ കളക്ടർ ഹരിത വി. കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.വി. നഫീസ, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സുരേന്ദ്രൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ അബ്ദുൾ കരീം എന്നിവർ പങ്കെടുത്തു.