pulwama

ശ്രീനഗർ: ജമ്മുകാശ്‌മീരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനിടെ, പുൽവാമയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ലഷ്കർ ഇ ത്വയ്ബ ഭീകരരെ വധിച്ചു. പുൽവാമയിലെ പാഹൂവിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.

കഴിഞ്ഞ 48 മണിക്കൂറിനിടെ കാശ്മീരിൽ പുൽവാമയിൽ എട്ട് ഭീകരരെ സൈന്യം വധിച്ചു. കഴിഞ്ഞ 2 ദിവസത്തിനിടെ താഴ്വരയിൽ സുരക്ഷാ ഉദ്യോഗസ്ഥർ 40 ഭീകരവിരുദ്ധ ഓപ്പറേഷനുകൾ നടത്തി. ജമ്മു കാശ്‌മീരിൽ പത്തോളം ഭീകരർ കൊല്ലപ്പെട്ടു.