തിരുവനന്തപുരം: ചില്ലറ വില്പനക്കായി കരുതിയിരുന്ന മാരക ലഹരി വസ്തുക്കളായ എം.ഡി.എം.എ, കഞ്ചാവ് എന്നിവയുമായി യുവാവിനെ പിടികൂടി. ഉള്ളൂർ ഒന്നാം വാർഡിൽ പോങ്ങുംമൂട് പുതുവൽ പുത്തൻവീട്ടിൽ പ്രജിത്തിനെയാണ് (23) കഴക്കൂട്ടം പൊലീസ് അറസ്റ്റുചെയ്‌തത്.

പൊലീസ് നടത്തിയ പട്രോളിംഗിനിടെയാണ് ചെമ്പഴന്തി ഭാഗത്ത് നിന്ന് പ്രജിത്ത് പിടിയിലായത്. പൊലീസിനെ കണ്ട് ഭയന്നോടാൻ ശ്രമിച്ച ഇയാളെ തടഞ്ഞുനിറുത്തി പരിശോധന നടത്തിയപ്പോൾ ലഹരിവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന്‌ അറസ്റ്റ് ചെയ്യുകയായിരുന്നു. ശംഖുംമുഖം എ.സി.പി ഡി.കെ. പൃഥ്വിരാജിന്റെ നിർദ്ദേശാനുസരണം കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ ജെ.എസ്, എസ്.ഐമാരായ മിഥുൻ, ജിനു, സി.പി.ഒ മാരായ അരുൺരാജ്, പ്രബിൻ, സജാദ്ഖാൻ, ചിന്നു എന്നിവരാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.