തിരുവനന്തപുരം: നഗരത്തിൽ നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ സ്ത്രീയെ വീണ്ടും കഞ്ചാവ് കേസിൽ പിടികൂടി. മുട്ടത്തറ വടുത്ത് ക്ഷേത്രത്തിന് സമീപം ശാസ്താ ഭവനിൽ ശാന്തിയെയാണ് (52) വീടിന് സമീപത്തുവച്ച് പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇവരിൽ നിന്ന് കഞ്ചാവും വെയിംഗ് മെഷീനും പൊലീസ് പിടികൂടി. ജില്ലയിലെ മാർക്കറ്റുകളും വിദ്യാലയങ്ങളും കേന്ദ്രീകരിച്ച് ചില്ലറ വില്പന നടത്തുന്നവർക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നത് ശാന്തിയാണ്. നാർക്കോട്ടിക് സെൽ അസി.കമ്മിഷണർ ഷീൻ തറയിൽ, പൂന്തുറ എസ്.എച്ച്.ഒ സജികുമാർ ബി.എസ്, എസ്.ഐ വിമൽ, സി.പി.ഒ മാരായ ശ്യാം ബാനു, അരുൺ, സുലു എന്നിവരും സ്‌പെഷ്യൽ ടീം അംഗങ്ങളുമടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.