kk

പാലക്കാട്: പാലക്കാട്ട് ആർ.എസ്.എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിൽ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ആറംഗ കൊലയാളി സംഘത്തിൽ ഉൾപ്പെട്ട അബ്ദുൾ റഹ്മാനെന്ന ഇക്ബാൽ, ഫയാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൊലയാളി സംഘത്തിൻ്റെ ആക്ടിവ ഒടിച്ചത് ഇക്ബാലായിരുന്നു. കോങ്ങാട് നിന്നാണ് ഇക്ബാലിനെ പിടികൂടിയത്. .

കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അർധരാത്രി വരെ തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഏപ്രിൽ 16-ന് പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് നീട്ടിയത്.