
മലപ്പുറം: ചന്ദ്രിക ദിനപത്രത്തിന്റെ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ഡയറക്ടർ ബോർഡ് യോഗം തിരഞ്ഞെടുത്തു. മലപ്പുറത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലാണ് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റും ചന്ദ്രിക മലപ്പുറം ഗവേണിംഗ് ബോർഡ് ചെയർമാനും ഡയറക്ടറും കൂടിയായ സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തത്. യോഗത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് പുറമെ മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ, ഇ.ടി മുഹമ്മദ് ബഷീർ എം.പി, പി.വി അബ്ദുൽ വഹാബ് എം.പി, കെ.പി.എ മജീദ് എം.എൽ.എ, അഡ്വ. പി.എം.എ സലാം, വി.കെ ഇബ്രാഹീം കുഞ്ഞ്, പി.എം.എ സമീർ എന്നിവർ പ്രസംഗിച്ചു