
ഫാന്റസിയും വയലൻസും സെക്സും മിസ്റ്ററിയും മനോഹരമായി സമ്മേളിച്ച ഇറോട്ടിക്ക് ത്രില്ലറായിരുന്നു മൈക്കൽ ഡഗ്ലസും ഷാരോൺ സ്റ്റോണും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ബേസിക് ഇൻസ്റ്റിൻക്ട്. വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന ലോകത്തിലെ എക്കാലത്തെയും മികച്ച 10 സിനിമാ നിമിഷങ്ങളിലൊന്നും ഈ സിനിമയിലേതാമ്. 1992ൽ റിലീസ് ചെയ്ത ബേസിക് ഇൻസ്റ്റിൻക്ടിലെ ഷാരോൺ സ്റ്റോണിന്റെ കാൽ ക്രോസ്സ് ആക്കി വയ്ക്കുന്ന സീനാണ്. ഷാരോൺ സ്റ്റോൺ അവതരിപ്പിച്ച കാതറിൻ ട്രാമെൽ ചോദ്യം ചെയ്യൽ വേളയിൽ കാൽ ക്രോസ്സ് ചെയ്യുന്ന ആ രംഗം ഒട്ടേറെപ്പേരാണ് പോസ് ചെയ്ത് വീണ്ടും വീണ്ടും കണ്ടത്..
ഇപ്പോഴിതാ ബേസിക് ഇൻസ്റ്റിൻക്ട് വീണ്ടും വാർത്തകളിൽ നിറയുകയാണ്. ബേസിക് ഇൻസ്റ്റിൻക്ട് ചിത്രീകരിച്ച വീട് വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണ്. മേയ് 8ന് 30ാ-ം വാർഷികം ആഘോഷിക്കാൻ തയ്യാറെടുക്കുമ്പോഴാണ് ചിത്രത്തിലെ നിർണായക രംഗങ്ങൾ ചിത്രീകരിച്ച വീട് വില്പനയ്ക്കെത്തിയിരിക്കുന്നത്.

22.6 മില്യൺ യൂറോയാണ് (187 കോടി) വീടിന് പ്രതീക്ഷിക്കുന്ന വില. കാലിഫോർണിയയിലെ ക്യാമൽ ഹൈലാൻഡിൽ കടലിനഭിമുഖമായാണ് സ്പിൻഡ്രിഫ്ട് മാൻഷൻ എന്ന വീട് സ്ഥിതി ചെയ്യുന്നത്. രണ്ടേക്കറിലായി മനോഹരമായ ലാൻഡ്‌സ്കേപ്പുള്ള ഈ ബംഗ്ലാവ് ഈയിടെ നവീകരിച്ചിരുന്നു. ബേസിക് ഇൻസ്റ്റിൻക്ട് കൂടാതെ എച്ച്.ബി.ഒ സീരീസായ ബിഗ് ലിറ്റിൽ ലൈസും ഇവിടെയാണ് ചിത്രീകരിച്ചത്. നിക്കോൾ കിഡ്‌മാനും റീസ് വിതർസ്‌പൂണുമാണ് ഈ ഹിറ്റ് സീരിസിൽ വേഷമിട്ടത്.
നീണ്പ്രട നടപ്ചോപാതകളും പ്രകൃതി അണിയിച്ചൊരുക്കിയ ലാൻഡ്‌സ്കേപ്പും ഉദ്യാനവും എല്ലാം നവ്യാനുഭവമാണ് സന്ദർശകർക്ക് സമ്മാനിക്കുന്നത്. സിനിമയിൽ, ഓഷ്യൻ ഫ്രണ്ട് ഹോം സ്റ്റോണിന്റെ കഥാപാത്രത്തിന്റെ ഉടമസ്ഥതയിലായിരുന്നു. സ്‌പിൻഡ്രിഫ്റ്റിലെ ലോഡ്ജ് എന്നറിയപ്പെടുന്ന ഈ സീ-വ്യൂ പ്രോപ്പർട്ടി 1983-ലാണ് നിർമ്മിച്ചത്, 12,000 ചതുരശ്ര അടി വിസ്തീർണ്ണ ബംഗ്ലാവിൽ അഞ്ച് കിടപ്പുമുറികൾ, ഒമ്പത് കുളിമുറികൾ, രണ്ട് അടുക്കളകൾ, രണ്ട് നിലകളുള്ള ലൈബ്രറി, 12 ഫയർപ്ലേസുകൾ എന്നിവയുണ്ട്.