raveendran-usha

ഇടുക്കി: വീടിന് തീപിടിച്ച് ദമ്പതികൾ മരിച്ചു. ഇടുക്കി പുറ്റടിയിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. രവീന്ദ്രൻ(50), ഭാര്യ ഉഷ(45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകൾ ശ്രീധന്യയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രവീന്ദ്രനും ഉഷയും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം.