summer-in-bathlahem

1998ലാണ് സിബി മലയിൽ ചിത്രം സമ്മർ ഇൻ ബത്‌ലഹേം പുറത്തിറങ്ങിയത്. മോഹൻലാൽ അതിഥി വേഷത്തിലെത്തിയ ചിത്രത്തിൽ സുരേഷ് ഗോപി, ജയറാം, മഞ്ജുവാര്യർ, കലാഭവൻ മണി, സുകുമാരി, ജനാർദ്ദനൻ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരന്നിരുന്നു. സമ്മർ ഇൻ ബത്‌ലഹേമിന് രണ്ടാം ഭാഗം വരുമോയെന്ന് ആരാധകർ ചോദിക്കാൻ തുടങ്ങിയിട്ട് കാലം കുറേയായി.

ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി ഇരുപത്തിനാല് വർഷം പിന്നിടുന്ന വേളയിൽ ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായെത്തിയിരിക്കുകയാണ് നിർമാതാവ് സിയാദ് കോക്കർ. സമ്മർ ഇൻ ബത്‌ലഹേമിന്റെ രണ്ടാം ഭാഗം വരുന്നു എന്ന് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുകയാണ്. മഞ്ജുവാര്യർ-ജയസൂര്യ ചിത്രം മേരി ആവാസ് സുനോയുടെ ഓഡിയോ ലോഞ്ചിലാണ് പ്രഖ്യാപനം.

മഞ്ജുവും സിനിമയുടെ ഭാഗമാകുമെന്ന് സിയാദ് കോക്കർ പറഞ്ഞു. 'മഞ്ജുവും ഞാനും ഒരു കുടുബം പോലെയാണ്. ഒരു ചിത്രം മാത്രമാണ് താരത്തിനൊപ്പം ചെയ്യാൻ സാധിച്ചിട്ടുള്ളത്. സമ്മർ ഇൻ ബത്‌ലഹേമിന്റെ രണ്ടാം ഭാഗത്തിൽ മഞ്ജുവും ഉണ്ടാകും.' - അദ്ദേഹം പറഞ്ഞു. മറ്റ് താരങ്ങൾ ആരൊക്കെയാണെന്ന് പുറത്തുവിട്ടിട്ടില്ല.