
ഇടുക്കി: പുറ്റടിയിലെ ദമ്പതികളുടെ മരണം ആത്മഹത്യയെന്ന് കട്ടപ്പന ഡി വൈ എസ് പി വി എ നിഷാദ് മോൻ. അണക്കര അൽഫോൻസ ബിൽഡിംഗിൽ വ്യാപാരം ചെയ്യുന്ന രവീന്ദ്രൻ(50), ഭാര്യ ഉഷ(45) എന്നിവരാണ് ജീവനൊടുക്കിയത്.
മണ്ണെണ്ണയോ പെട്രോളോ ഉപയോഗിച്ചാണ് തീയിട്ടതെന്നാണ് സൂചന. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണം. ഇത് വ്യക്തമാക്കുന്ന സന്ദേശങ്ങൾ കുടുംബ വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവച്ചിരുന്നു.
ഇന്ന് പുലർച്ചെയാണ് വീടിന് തീപിടിച്ചത്. ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. രവീന്ദ്രനും ഉഷയും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മകൾ ശ്രീധന്യ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.