
കണ്ണൂർ: കണ്ണൂർ സർവകലാശാല പരീക്ഷാ കൺട്രോളർ പി ജെ വിൻസന്റ് രാജി വയ്‌ക്കും. പഴയ ചോദ്യപേപ്പർ ഉപയോഗിച്ച് സർവകലാശാലയിൽ പരീക്ഷ നടത്തിയത് വിവാദമായിരുന്നു. പിന്നാലെ മൂന്ന് പരീക്ഷകൾ റദ്ദാക്കിയിരുന്നു.
ഗുരുതരമായ വീഴ്‌ചയുടെ ഉത്തരവാദിത്തം സർവകലാശാല ഏറ്റെടുത്തേ മതിയാകൂവെന്ന് ഗവർണർ നിലപാട് കടുപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിഴവിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. രാജിക്കത്ത് ഇന്ന് വൈസ് ചാൻസലർക്ക് കൈമാറും.