
ഒത്തുപിടിച്ചാൽ മലയും പോരും എന്നല്ലേ പറയാറ്. പരസ്പരം സഹകരിച്ചാൽ നടക്കാത്തതായിട്ട് എന്താണ് ഉള്ളത്. അത്തരത്തിൽ രണ്ട് ആൺകുട്ടികൾ ഒന്നിച്ച് സൈക്കിൾ ചവിട്ടുന്നതിന്റെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
സൈക്കിളിന്റെ ഒരു സൈഡിൽ ഒരാൺകുട്ടിയും മറ്റേ സൈഡിൽ മറ്റേയാളുമാണ് ഉള്ളത്. രണ്ട് പേരും ഒരുമിച്ച് ചവിട്ടുമ്പോൾ സൈക്കിൾ അതിവേഗത്തിൽ പോകുന്നുണ്ട്. 'യേ ദോസ്തി ഹം നഹി തോഡംഗേ' ഗാനം പശ്ചാത്തലത്തിൽ കേൾക്കുന്നുണ്ട്.
മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘ഹാർവാഡ് ബിസിനസ് സ്കൂളിന് പോലും സഹകരണത്തിന്റെയും ടീം വർക്കിന്റെയും ഗുണങ്ങളെ കുറിച്ച് പറയാൻ ഇതിലും മികച്ച വിഡിയോ ഉണ്ടാകില്ല’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Even Harvard Business School would not have a better video to communicate the virtues of collaboration & teamwork! pic.twitter.com/ALBRYRCFN0
— anand mahindra (@anandmahindra) April 23, 2022