
സൗന്ദര്യ സംരക്ഷണത്തിനായി പല തരത്തിലുള്ള ക്രീമുകളും മോയ്സ്ചറൈസറുകളുമൊക്കെ വാങ്ങി ഉപയോഗിക്കുന്നവരാണ് മിക്കവരും. പോക്കറ്റ് കാലിയാകുമെന്ന് മാത്രമല്ല, ചില ക്രീമുകൾ ഉപയോഗിക്കുന്നത് പാർശ്വഫലങ്ങൾ ഉണ്ടാക്കുകയും ചെയ്യും.
പല സൗന്ദര്യ പ്രശ്നങ്ങളുടെയും പരിഹാരം നമ്മുടെ അടുക്കളയിലുണ്ട്. അവയിലൊന്നാണ് തക്കാളി. ഏത് കാലാവസ്ഥയിലും ഉപയോഗിക്കാൻ പറ്റുന്ന കിടിലൻ മോയ്സ്ചറൈസർ ആണിത്. ചർമത്തിലെ എണ്ണമയം നീക്കാനും തിളക്കമുള്ളതാക്കാനും സഹായിക്കും. തക്കാളി പേസ്റ്റ് രൂപത്തിലാക്കി മുഖത്തു പുരട്ടാം. 10-15 മിനിറ്റിന് ശേഷം കഴുകിക്കളയാം. തക്കാളിക്ക് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. മുഖക്കുരു അകറ്റാൻ സഹായിക്കും.
മുടിയുടെ തിളക്കം കൂട്ടാൻ കഞ്ഞിവെള്ളം സൂപ്പറാണ്. തണുത്ത കഞ്ഞിവെള്ളം തലമുടിയിലും തലയോട്ടിയിലും തേച്ചുപിടിപ്പിച്ചശേഷം കുളിക്കാം. സ്ഥിരമായി ഇങ്ങനെ ചെയ്താൽ അത്ഭുതകരമായ മാറ്റം കാണാം. മുടികൊഴിച്ചിലകറ്റാനും സഹായകമാണ്.