
കൊച്ചി: ഇന്ത്യൻ കൗൺസിൽ ഒഫ് സോഷ്യൽ വെൽഫെയർ കേരള ഘടകം ഭാരവാഹികളായി മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ ഗുണവർദ്ധൻ (പ്രസിഡന്റ്), ജോസ് പുതുക്കാടൻ (വൈസ് പ്രസിഡന്റ്), ഡോ. കിരൺ തമ്പി (ജനറൽ സെക്രട്ടറി), അനൂപ് ജോയ് ജോസഫ് (ട്രഷറർ), ദീപക് (അസോസിയേറ്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
ഇനിയും മാറിയിട്ടില്ലാത്ത കൊവിഡ് പ്രതിസന്ധി മറികടക്കാൻ മറ്റു സന്നദ്ധ സംഘടനകളുമായി കൈകോർത്ത് വിവിധ പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് പ്രസിഡന്റ് ഗുണവർദ്ധൻ പറഞ്ഞു. കൂടുതൽ അംഗങ്ങളെ സംഘടനയിൽ ചേർക്കുമെന്നും അദ്ദേഹം പറഞ്ഞു.