സർവത്ര ഒരാനന്ദ സമുദ്രം തന്നെ തെളിഞ്ഞ് ഒരേമട്ടിൽ വ്യാപിച്ച് സ്വയം നിറഞ്ഞുകവിയുന്നു. സത്യം കണ്ട സ്ഥിതപ്രജ്ഞന്മാർ വസ്തു ഒന്നേയുള്ളൂ എന്ന ദൃഢമായ അനുഭവത്തിലൂടെ ആനന്ദക്കടൽ കുടിക്കുന്നു.