aap-leaders-at-school


ന്യൂഡൽഹി: സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികൾക്കൊപ്പം മാനസിക വികാസത്തെ പറ്റിയുള്ള ഒരു ക്ലാസിൽ പങ്കെടുത്ത് ഡൽഹി പഞ്ചാബ് മുഖ്യമന്ത്രിമാർ. ഡൽഹി ചിരാഗ് എൻക്ലേവിലെ സർക്കാർ സ്‌കൂളിൽ നടന്ന ക്ലാസിലാണ് ആം ആദ്മി നേതാക്കൾ കൂടിയായ അരവിന്ദ് കേജ്‌രിവാളും ഭഗവന്ത് മാനും പങ്കെടുത്തത്.

എഎപി നേതാക്കൾ ക്ലാസിൽ പങ്കെടുക്കുന്നതും വിദ്യാർത്ഥികളുമായി സംവദിക്കുന്നതുമായ ഒരു വീഡിയോ പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ക്ലാസിലെ ഏറ്റവും പിറകിലെ ബഞ്ചിൽ ഇരുവർക്കുമൊപ്പം എഎപി നേതാവ് രാഗവ് ഛദ്ദയുമുണ്ട്.

മാനസിക വികാസത്തെ ആധാരമാക്കിയുള്ള ചർച്ചയെ ക്ലാസിലെ ഒരു വിദ്യാർത്ഥി തന്നെയാണ് നിയന്ത്രിക്കുന്നത്. ആ കുട്ടി മറ്റ് വിദ്യാർത്ഥികളോടും നേതാക്കളോടും ചോദ്യങ്ങൾ ചോദിച്ച് ഉത്തരങ്ങൾ ആരായുന്നതും വീഡിയോയിലുണ്ട്. 'സ്‌കൂളിലേക്ക് തിരിച്ചെത്തിയിരിക്കുന്നത് ആരാണെന്ന് നോക്കൂ?' എന്ന തലക്കെട്ടോടുകൂടിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Look who's back to school?😍

Delhi CM @ArvindKejriwal along with Punjab CM @BhagwantMann attend a 'Mindfulness Class' in a Delhi Govt School in Chirag Enclave #KejriwalModel pic.twitter.com/tNB7521Ki1

— AAP (@AamAadmiParty) April 25, 2022