സാന്ത്വനം സീരിയിൽ താരം രക്ഷാ രാജ് വിവാഹിതയായി. കോഴിക്കോട് സ്വദേശികളാണ് രക്ഷാ രാജും വരൻ ആർക്കജും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. അഭിനയത്തിന് പുറമേ മോഡലിംഗിലും രക്ഷ സജീവമാണ്. ഐടി പ്രൊഫഷണലാണ് അർക്കജ്.
സാന്ത്വനം സീരിയിന്റെ നിർമ്മാതാവ് രഞ്ജിത്തും സഹതാരങ്ങളായ ചിപ്പിയും ഗോപികയും ഉൾപ്പെടെയുള്ളവർ വിവാഹത്തിൽ പങ്കെടുത്തു. ചുവന്ന കാഞ്ചിപുരം സാരിയിൽ അതീവ സുന്ദരിയായിട്ടാണ് രക്ഷ വിവാഹമണ്ഡപത്തിലെത്തിയത്.

ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പമുള്ള ഹൽദി ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കമർകാറ്റ് എന്ന തമിഴ് സിനിമയിലൂടെയാണ് രക്ഷ കാമറയ്‌ക്ക് മുന്നിലെത്തിയത്.