iuml

കോഴിക്കോട്: രണ്ടാം പിണറായി സർക്കാർ ചട്ടങ്ങളും നിയമങ്ങളും മറികടന്ന് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡയറ്റിൽ പിൻവാതിൽ നിയമനം നടത്താൻ നീക്കം തുടങ്ങിയതായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ആരോപിച്ചു. ലക്ചറർ തസ്തികയിൽ 89 പേരെ സ്ഥിരപ്പെടുത്താനാണ് നീക്കം. പി.എസ്.സി വഴി ആയിരക്കണക്കായ ഉദ്യോഗാർത്ഥികൾ ഒരു ജോലിക്കായി കണ്ണുംനട്ടിരിക്കുമ്പോഴാണ് സർക്കാരിന്റെ ഈ ഒളിച്ചുകടത്തൽ. ഇത് നടപ്പാക്കാൻ ശ്രമിച്ചാൽ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം നടത്തും. നിയമപരമായും നേരിടും.