
അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം ജെസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്നു. ധ്യാൻ ശ്രീനിവാസൻ നായകനാകുന്നചിത്രം നിർമിക്കുന്നത് മൈന ക്രിയേഷൻസ് ആണ്. നായികയുടെയും മറ്റ് അഭിനേതക്കളുടെയും നിർണയം നടന്നുകൊണ്ടിരിക്കുന്നു.
2017ൽ പുറത്തിറങ്ങിയ 'എന്റെ കല്ലുപെൻസിൽ' എന്ന ചിത്രത്തിന് ശേഷമാണ് അഞ്ച് വർഷത്തെ നീണ്ട ഇടവേള എടുത്തത്. ചാവേർ പട, എ. ടി .എം, മിത്രം തുടങ്ങിയവ ആണ് ജസ്‌പാൽ സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങൾ.
എൻ .എം ബാദുഷ ആണ് ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനിംഗ് നിർവ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് സംവിധായകൻ പ്രിയ നന്ദന്റെ മകൻ കൂടിയായ അക്ഷയ് ഘോഷ് ആണ്. പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് പറവൂർ, വാർത്താപ്രചരണം: പി ശിവപ്രസാദ്.