
മുംബയ് : ജെ.സി,ബി ഉപയോഗിച്ച് എ,ടി,എം തകർത്ത് 27 ലക്ഷം രൂപ കവർച്ച ചെയ്തു . മഹാരാഷ്‌ട്രയിലെ സാംഗ്ലി ജില്ലയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മിറാജ് ഏരിയയിൽ ആക്‌സിസ് ബാങ്കിന്റെ എ.ടി.എമ്മാണ് തകർത്തത്. ജെ.സി.ബി ഉപയോഗിച്ച് എ.ടി.എം തകര്‍ക്കുന്നതിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എ.ടി.എം മുഴുവനായും അടര്‍ത്തിയെടുത്ത് കടത്തിക്കൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ദൃശ്യങ്ങളിൽ ഒരാൾ എ.ടി.എമ്മിൽ കയറിയ ശേഷം പെട്ടെന്ന് പുറത്തേക്ക് പോകുന്നത് കാണാം. ഇതിന് പിന്നാലെ ജെ.സി.ബി യന്ത്രം ഉപയോഗിച്ച് എ.ടി.എമ്മിന്റെ ചില്ല് വാതിൽ തകർക്കുന്നു. എടിഎം മെഷീന്‍ മുറിച്ച ശേഷം പണമുള്ള ഭാഗം തകര്‍ത്തു കൊണ്ടുപോവുകയാണ് കവർച്ചാ സംഘം ചെയ്തത്. കവര്‍ച്ചക്കുപയോഗിച്ച ജെസിബിയും മോഷ്ടിച്ചു കൊണ്ടുവന്നതെന്നാണ് പൊലീസ് വ്യക്തമാക്കി. സ്ഥലത്തെ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ജെസിബിയാണ് കവര്‍ച്ചാ സംഘം മോഷണത്തിന് ഉപയോഗിച്ചത്. കവർച്ചയ്ക്ക് ശേഷം, ജെസിബി മറ്റൊരു സ്ഥലത്ത് ഉപേക്ഷിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. .