
ആരോഗ്യവും സൗന്ദര്യവും ഒരുപോലെ പ്രധാനം ചെയ്യുന്നതാണ് പാലും തേനും.ആന്റി ഓക്സിഡന്റുകൾ, ആന്റി മൈക്രോബിയൽ ഗുണങ്ങൾ ധാരാളമായി അടങ്ങിയതാണ് തേനെങ്കിൽ കാത്സ്യം, പ്രോട്ടീൻ എന്നിവയുടെ കലവറയാണ് പാൽ. ഏറെ ഗുണങ്ങളുള്ള ഇവ രണ്ടും ഒന്നിച്ചാൽ ഇരട്ടി ഫലമാണ് ലഭിക്കുക. പാലും തേനും ഒന്നിച്ചു കഴിക്കുന്നത് ശ്വാസകോശസംബന്ധമായ രോഗങ്ങൾ അകറ്റാൻ സഹായിക്കുന്നു. തേനിന്റേയും പാലിന്റേയും മിശ്രിതം കൈകളിൽ പുരട്ടി പതിനഞ്ച് മിനിട്ടിന് ശേഷം കഴുകി കളയുക. ഇത് കൈകളിലെ കരുവാളിപ്പിനെ ഇല്ലാതാക്കുന്നു. പാലും തേനും കഴിക്കുന്നതുകൊണ്ടുള്ള മറ്റൊരു ഗുണം നല്ല ഉറക്കം ലഭിക്കും എന്നതാണ്.പാലിൽ പഞ്ചസാരയ്ക്ക് പകരം തേൻ ചേർത്ത് കഴിക്കുന്നതും നല്ലതാണ്. എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരിക്കലും
ചൂടു പാലിൽ തേൻ കലർത്തുകയോ തേൻ ചൂടാക്കി ഉപയോഗിക്കുകയോ ചെയ്യരുത്. ഇത് ഗുരുതരമായ പല രോഗങ്ങൾക്കും കാരണമാകും. അതിനാൽ പാൽ ചൂടാറിയ ശേഷം മാത്രം അതിൽ തേൻ ചേർക്കുക.