
ന്യൂഡൽഹി: പ്രതിരോധ ആവശ്യങ്ങൾക്കായുള്ള ധനവ്യയ പട്ടികയിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം.
യു.എസ്, ചൈന എന്നീ രാജ്യങ്ങളാണ് മുന്നിൽ.
സ്‌റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടനുസരിച്ചാണിത്. 2021ൽ 76.6 ബില്യൺ ഡോളറാണ് പ്രതിരോധമേഖലയ്ക്കായി ഇന്ത്യ ചെലവഴിച്ചത്. തൊട്ടുമുമ്പത്തെ വർഷത്തേക്കാൾ 0.9 ശതമാനം വർദ്ധനവും 2012നേക്കാൾ 33 ശതമാനം വർദ്ധനവുമുണ്ടായി.
പ്രതിരോധമേഖലക്കായി 801 ബില്യൺ ഡോളറാണ് 2021ൽ യുഎസ് ചെലവഴിച്ചത്. 2020നേക്കാൾ 1.4 ശതമാനത്തിന്റെ കുറവ്.
എന്നാൽ രണ്ടാം സ്ഥാനത്തുള്ള ചൈനയുടെ സൈനികചെലവ് 4.7 ശതമാനം വർദ്ധിച്ചു. 293 ബില്യൺ ഡോളറാണ് ചൈന കഴിഞ്ഞ കൊല്ലം സൈനികാവശ്യങ്ങൾക്കായി നീക്കിവച്ചത്.