df

തമിഴ്നാട്: നമ്മുടെ രാജ്യത്ത് ഓട്ടിസത്തെക്കുറിച്ചുള്ള അവബോധം വളരെ കുറവാണെന്ന് തമിഴ്നാട് ഗവർണർ ആർ.എൻ രവി പറഞ്ഞു. 'ഓട്ടിസത്തിലെ സമീപകാല മുന്നേറ്റങ്ങൾ - ആഗോളതലത്തിൽ" എന്ന വിഷയത്തിൽ കട്ടങ്കുളത്തൂർ എസ്.ആർ.എം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ (എസ്.ആർ.എം.ഐ.എസ്.ടി) നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഓട്ടിസം ബാധിതരെ ചികിത്സിക്കുന്ന എസ്.ആർ.എം മെഡിക്കൽ കോളേജ് അശുപത്രിയിലെ കോളേജ് ഒഫ് ഒക്യുപേഷണൽ തെറാപ്പിയെ (ഒ.ടി) അദ്ദേഹം അഭിനന്ദിച്ചു. ഓട്ടിസത്തിന്റെ ചികിത്സയും അവബോധവും കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എസ്.ആർ.എം.ഐ.എസ്.ടിയുടെ സ്ഥാപക ചാൻസലറും എം.പിയുമായ ഡോ.ടി.ആർ.പാരിവേന്ദർ പറഞ്ഞു. എസ്.ആർ.എം ഒ.ടിയിൽ ദിവസേന 35-40 ഓട്ടിസം ബാധിതരെ ചികിത്സിക്കാറുണ്ടെന്നും ഇതുവരെ 5000ത്തോളം പേർക്ക് ചികിത്സ നൽകിയിട്ടുള്ളതായും അദ്ദേഹം കൂട്ടിച്ചേർത്തു.