
തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി ഭരണസമിതി അംഗത്വത്തിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് നടൻ ഇന്ദ്രൻസ്. അക്കാദമി ചെയർമാനോടും സെക്രട്ടറിയോടുമാണ് നടൻ ഇമെയിൽ വഴി ഇക്കാര്യം അഭ്യർത്ഥിച്ചത്.
ചലച്ചിത്ര അക്കാദമി പോലെ ഉന്നതസ്ഥാപനത്തിൽ എളിയ ചലച്ചിത്ര പ്രവർത്തകനായ തന്നെ പരിഗണിച്ചതിൽ നന്ദിയുണ്ട്. എന്നാൽ വിവിധ സിനിമകളുടെ ഭാഗമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയും അതിന്റെ അണിയറ പ്രവർത്തകരും അഭിനേതാക്കളും കലാസൃഷ്‌ടികൾ അവാർഡിനായി താൻ അംഗമായ സമിതിയിൽ അയക്കുമ്പോൾ പുരസ്‌കാര നിർണയം നടത്തുന്നത് ധാർമ്മികമായി ശരിയല്ലെന്നും അക്കാദമിയുടെ ഭാഗമായതിന്റെ പേരിൽ അവരുടെ കലാസൃഷ്‌ടികൾ തളളാൻ പാടില്ലെന്ന് ആഗ്രഹിക്കുന്നെന്നും ഇന്ദ്രൻസ് ഇമെയിലിൽ സൂചിപ്പിക്കുന്നു.