
തിരുവനന്തപുരം: ജില്ലയിൽ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമുള്ള ജോലികൾ സമയബന്ധിതമായി തീർപ്പാക്കാൻ താത്ക്കാലികാടിസ്ഥാനത്തിൽ ക്ലാർക്കുമാരെ നിയമിക്കുന്നതിനായി നടത്തിയ എഴുത്ത് പരീക്ഷയിൽ യോഗ്യത നേടിയവർക്കുള്ള സ്‌കിൽ ടെസ്റ്റ് ഏപ്രിൽ 28 ന് രാവിലെ 9 മണി മുതൽ നടക്കും.
പട്ടം സെന്റ്‌മേരീസ് ഹൈസ്‌കൂളിലാണ് കംപ്യൂട്ടർ അധിഷ്ഠിത സ്‌കിൽ ടെസ്റ്റ് നടത്തുന്നത്. യോഗ്യത നേടിയ ഉദ്യോഗാർത്ഥികളുടെ പേര് വിവരങ്ങൾ, സ്‌കിൽ ടെസ്റ്റിന് അനുവദിച്ചിട്ടുള്ള സമയക്രമം, ലാബ് നമ്പർ എന്നിവ https://trivandrum.nic.in എന്ന വെബ്‌സൈറ്റിൽ 'താൽക്കാലിക ക്ലാർക്ക്ഉദ്യോഗാർത്ഥി പട്ടിക' എന്ന ലിങ്കിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഉദ്യോഗാർത്ഥികൾക്ക് മെയിൽ, വാട്ട്‌സാപ്പ്, എസ്.എം.എസ് എന്നിവ വഴിയും അറിയിപ്പ് നൽകിയിട്ടുണ്ട്. പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ നിശ്ചിത സമയത്തിന് 30 മിനിറ്റ് മുൻപ് തന്നെ പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേർന്ന് തിരിച്ചറിയൽ രേഖകൾ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ലാബുകളിൽ പ്രവേശിക്കണമെന്ന് എ.ഡി.എം ഇ.മുഹമ്മദ് സഫീർ അറിയിച്ചു. വൈകി എത്തുന്ന ഉദ്യോഗാർത്ഥികളെ യാതൊരു കാരണവശാലും സ്‌കിൽ ടെസ്റ്റിന് അനുവദിക്കുന്നതല്ല.