
ന്യൂഡൽഹി: യുക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയതോടെ റഷ്യൻ വൻകിട കമ്പനികൾ ഇന്ത്യയിലേക്ക്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ഓസോൺ, യാന്റക്സ് മാർകറ്റ്, ദന്തോത്പ്പന വിതരണക്കാരായ സിംകോഡെന്റ്, റീടെയ്ൽ കമ്പനി എക്സ് 5 റീടെയ്ൽ ഗ്രൂപ്പ്, യൂണികോൺഫ്, ഫാംസ്റ്റാന്റേർഡ് തുടങ്ങി നിരവധി കമ്പനികളാണ് ഇന്ത്യയുമായി ബിസിനസ് സന്നദ്ധത അറിയിച്ചത്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇവരുടെ അമേരിക്കയിലെയും യൂറോപ്പിലെയും ബിസിനസ് പ്രവർത്തനങ്ങൾ തടസപ്പെട്ടിരിക്കുകയാണ്. ഇവരുമായി സഹകരിച്ച അമേരിക്കയിലെയും യൂറോപ്പിലെയും കമ്പനികൾ പിന്നോട്ട് വലിഞ്ഞതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം.