
മികച്ച ലൈംഗിക ബന്ധം ശാരീരികമായി മാത്രമല്ല ആരോഗ്യപരമായും ഗുണം ചെയ്യുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. എന്നാൽ ഇന്ന് മിക്ക ദമ്പതികളും ലെെംഗികതയോട് താത്‌പര്യക്കുറവ് കാണിക്കുന്നു. സെക്സിനോടുള്ള താത്പര്യം കുറയുന്നതിന് പിന്നിലെ പ്രധാന കാരണം വേദനാജനകമായ ലൈംഗിക ബന്ധമാണ്
പ്രസവശേഷമുള്ള ലൈംഗികബന്ധം ശാരീരികമായും മാനസികമായും പലര്‍ക്കും പ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്. ഭാര്യ കുഞ്ഞിനു കൂടുതല്‍ ശ്രദ്ധകൊടുക്കുമ്പോള്‍ സ്വാഭാവികമായും താത്‌പര്യക്കുറവായി ഭര്‍ത്താവിന് അനുഭവപ്പെടാം. തിരക്കും ഉത്തരവാദിത്തങ്ങളും ഏറുമ്പോള്‍ ലൈംഗിക തീവ്രത കുറയാം. കുഞ്ഞ് അല്‍പം വളര്‍ന്നു നാളുകള്‍ക്കുള്ളില്‍ മിക്കവരിലും സ്വാഭാവികമായി അതു മാറും.
സെക്സിനോടുള്ള താൽപര്യം കുറയ്ക്കുന്നതിന്റെ മറ്റൊരു കാരണം 'വജൈനിസ്മസ്' (Vaginismus) എന്ന അവസ്ഥയാണ്. .സ്ത്രീകൾ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ വജൈനയുടെ ഭാഗത്ത് അതികഠിനമായ വേദനയുണ്ടാകുന്നതാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. സെക്‌സിന് ശേഷം മൂന്ന് ദിവസം വരെ ഈ വേദനയുണ്ടാകാൻ സാധ്യതയുണ്ട്. ലൈംഗികബന്ധത്തിനു ശ്രമിക്കുമ്പോള്‍ അറിയാതെ യോനീ പേശികള്‍ സങ്കോചിക്കുന്ന ഈ അവസ്ഥയിലായാല്‍ ലൈംഗികബന്ധം നടക്കില്ല. ഇത്തരം അവസ്ഥയില്‍ ലൈംഗികബന്ധത്തിനു ശ്രമിക്കുന്നതു വേദനയും അസ്വസ്ഥയുമുണ്ടാക്കും.
യോനീ ചെറുതാണെന്നു തോന്നുക, യോനീനാളം വരളുക തുടങ്ങിയവയൊക്കെ വജൈനസ്മസിന്റെ ലക്ഷണങ്ങളാണ്. ലൈംഗീക പൂര്‍വലീലകള്‍ തുടങ്ങുമ്പോള്‍ തന്നെ യോനീ സങ്കോചമുണ്ടാകുന്നു എന്നതാണ് ഇതിന്റെ പ്രശ്‌നം . അമേരിക്കൻ കോളേജ് ഓഫ് ഓസ്റ്റിനേഷൻസ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിന്റെ കണക്കനുസരിച്ച് 75 ശതമാനം സ്ത്രീകളും വജൈനിസ്മസ് വേദന അനുഭവിക്കുന്നവരാണ്. സെക്‌സിലേർപ്പെടുമ്പോൾ ഉണ്ടാകുന്ന അപര്യാപ്തമായ ഫോർപ്ലേകൾ, അണുബാധ, മൂത്രാശയരോഗങ്ങൾ എന്നിവ ഈ രോഗാവസ്ഥയ്ക്ക് കാരണമാകുന്നുണ്ട്.
സെക്‌സിനിടെ വേദന അനുഭവപ്പെടാനുള്ള മറ്റൊരു കാരണം യോനിയിലെ വരൾച്ചയാണ്. . ആർത്തവവിരാമത്തിലൂടെ കടന്നുപോകുന്ന സ്ത്രീകളിലാണ് ഇത് പലപ്പോഴും കാണപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.ലൂബ്രിക്കന്റ് ഇല്ലാത്തതിനാൽ ഈ വരൾച്ച സെക്‌സ് ആസ്വദിക്കാൻ ബുദ്ധിമുട്ടുണ്ടാക്കും. പകുതിയിലധികം സ്ത്രീകളും ഇതിനെക്കുറിച്ച് ഡോക്ടർമാരോട് പറയുന്നില്ല . സെക്‌സിനിടെ വേദന. അനുഭവപ്പെടുന്നതിന്റെ മറ്റൊരു കാരണം വൈകാരിക ഘടകങ്ങളാണ്.
വേദനയുടെ കാരണം മനസ്സിലാക്കിയിട്ടുവേണം ചികിത്സ നിശ്ചയിക്കാൻ. യോനിയിൽ വഴുവഴുപ്പു കുറയുക, പ്രസവസമയത്തു ചെയ്ത എപ്പിസിയോട്ടമിയുടെ പ്രത്യേകത, അണുബാധ, യോനി കോച്ചിമുറുകൽ, കന്യാചർമത്തിനു കട്ടികൂടിയിരിക്കുക. പുറകോട്ടു മടങ്ങിയ ഗർഭാശയം, അണ്ഡാശയത്തിലോ ഗർഭാശയത്തിലോ സിസ്റ്റുകളോ മുഴകളോ, അടിവയറ്റിൽ അണുബാധ , എൻഡോമെട്രിയോസിസ്, ലൈംഗിക വെറുപ്പ്, ലൈംഗിക രോഗങ്ങൾ (എസ്ടിഡി) തുടങ്ങിയവയും വേദനാജനകമായ ലൈംഗികതയ്ക്ക് കാരണമാകും.
എസ്.ടി. ഐ സെക്സിനോടുള്ള താൽപര്യം കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു. ലൈംഗികമായി പകരുന്ന രോഗങ്ങൾ ഗുരുതരമാണ്. ചില എസ്ടിഐകൾ ചികിത്സിച്ചില്ലെങ്കിൽ വന്ധ്യത, പക്ഷാഘാതം എന്നിവയ്ക്ക് കാരണമാകുന്നു.