amazon

പട്ന: അവസാനവർഷ വിദ്യാ‌ത്ഥിയ്‌ക്ക് റെക്കാ‌ഡ് ശമ്പളം വാഗ്‌ദാനം നൽകി ആമസോൺ. എൻഐടി പട്ന‌യാണ് വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. അവസാന വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി അഭിഷേക് കുമാറിന് 1.08 കോടി രൂപയാണ് ആമസോൺ വാഗ്‌ദാനം ചെയ്‌തിരിക്കുന്ന ശമ്പളം.

നിലവിൽ കനത്ത ശമ്പളത്തിന്റെ കാര്യത്തിൽ രണ്ടാമത്തെ ഏറ്റവും ഉയർന്ന റെക്കാ‌ഡ് ആണ് അഭിഷേകിന്. കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി അദിതി തിവാരി 1.60 കോടി ശമ്പളം നേടിയതാണ് റെക്കാഡ്.

സ്ഥാപനത്തിൽ നിന്നും ഈ വർഷം 130 ശതമാനം പ്ലേസ്‌മെന്റ് ആകെ നേടിയതായും സമൂഹമാദ്ധ്യമങ്ങളിൽ എൻഐടി പട്‌ന പോസ്‌റ്റിൽ സൂചിപ്പിച്ചിട്ടുണ്ട്. ആത്മാർത്ഥതയോടെയുള‌ള ശ്രമത്തെ അഭിനന്ദിക്കുന്നതായും പോസ്‌റ്റിലുണ്ട്.

pic.twitter.com/oAPfyvnIZb

— NIT Patna (@NITPatna1) April 23, 2022