k-rail

തിരുവനന്തപുരം: സിൽവർ ലൈൻ സംവാദത്തിൽ പങ്കെടുക്കാൻ ഉപാധികൾവച്ച് പാനൽ അംഗം അലോക് വർമ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ക്ഷണിക്കേണ്ടത് കെ റെയിലല്ല സർക്കാരാണെന്ന് കത്തിൽ പറയുന്നു. മുൻധാരണകൾ സർക്കാർ തെറ്റിച്ചുവെന്നാണ് ആരോപണം.


സംവാദം നടത്തുന്നത് സർക്കാരാണെന്ന് കരുതിയാണ് പരിപാടിയിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. എന്നാൽ കെ റെയിലാണ് കത്തയച്ചത്. ക്ഷണക്കത്തിലെ ഭാഷ പ്രതിഷേധാർഹമാണ്. സംവാദത്തിന്റെ നിയന്ത്രണം സർക്കാരിനായിരിക്കണമെന്നാണ് കത്തിൽ പറയുന്നത്.

സാങ്കേതിക വിദഗ്ദ്ധനായിരിക്കണം മോഡറേറ്റർ. ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിലും അതൃപ്തി അറിയിച്ചു. സംവാദം സംബന്ധിച്ച് വ്യക്തത വേണം. ഉച്ചയ്ക്ക് മുമ്പ് ഇതു സംബന്ധിച്ച് തീരുമാനമറിയിക്കണം. അതിനുശേഷം മാത്രമേ പങ്കെടുക്കുമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.