bumrah-shaheen

ഇസ്‌ലാമാബാദ്: ഐ.സി.സിയുടെ 2021ലെ മികച്ച ക്രിക്കറ്റർക്കുള്ള അവാർഡ് സ്വന്തമാക്കിയ താരമാണ് പാകിസ്ഥാൻ പേസ് ബൗളർ ഷഹീൻ അഫ്രീദി. ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ പേസ് ബൗളറാണ് ഇന്ത്യൻ താരമായ ജസ്‌പ്രീത് ബുമ്ര.

ഇപ്പോഴിതാ ഇരു ബൗളർമാരെയും താരതമ്യപ്പെടുത്തി രംഗത്തെത്തിയിരിയ്ക്കുകയാണ് മുൻ പാക് താരം അക്വിബ് ജാവേദ്. 1992ൽ ഏകദിന ലോകകപ്പ് സ്വന്തമാക്കിയ പാക് ടീമംഗമായ ഈ പേസർ രാജ്യത്തെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരങ്ങളെ താരതമ്യപ്പെടുത്തിയത്.

bumrah-shaheen

'സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന പേസറാണ് ബുമ്ര. എന്നാൽ ഷഹീൻ അഫ്രീദിയുടെ അത്രയും അപകടകാരിയല്ല ഈ ഇന്ത്യൻ പേസർ. ഷഹീന്റെ കരിയർ ഗ്രാഫ് ഉയരുകയാണ്.

എന്നാൽ ബുമ്രയുടേത് ഒരേ നിലയിൽ തന്നെ തുടരുകയാണ്. ഷഹീന്റെയത്ര അപകടകരമായ പ്രകടനം പുറത്തെടുക്കാൻ ബുമ്രയ്ക്കു കഴിഞ്ഞിട്ടില്ല' - അക്വിബ് ജാവേദ് പറഞ്ഞു.

bumrah-shaheen

പാക് പേസർ ഹാരിസ് റൗഫിനെ പുകഴ്‌ത്തിയും അക്വിബ് ജാവേദ് സംസാരിച്ചു. ലോകത്തിൽ തന്നെ ശരാശരി ബൗളിംഗ് വേഗം ഏറ്റവും കൂടുതലുള്ള താരമായിരിക്കും ഹാരിസ് റൗഫ്. ആക്രമണോത്സുകതയിലും ഹാരിസ് മുന്നിലാണ്.

ബാബർ അസം, മുഹമ്മദ് റിസ്വാൻ, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, ഷദാബ് ഖാൻ എന്നിവരുടെ പ്രകടന മികവു കൊണ്ടാണ് സമീപകാലത്ത് പാക്കിസ്ഥാൻ ക്രിക്കറ്റിൽ ഏറെ മുന്നേറ്റം കൈവരിച്ചതെന്നും ജാവേദ് കൂട്ടിച്ചേർത്തു.

bumrah-shaheen-haris