ബിഗ് ബോസ് സീസൺ 4ൽ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ആളാണ് ശാലിനി നായർ. ദിവസങ്ങൾക്ക് മുമ്പാണ് അവർ ഷോയിൽ നിന്ന് പുറത്തായത്. ഇപ്പോഴിതാ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ബിഗ് ബോസ് ഹൗസിലെ സീക്രട്ടുകളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ശാലിനി.

'ഞങ്ങളെ ഹോട്ടലിലാണ് അവർ താമസിപ്പിച്ചിരുന്നത്. ഓരോരുത്തരും ഓരോ ഹോട്ടലിലാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. നാലഞ്ച് ഫ്ലോറുള്ള ഹോട്ടലായിരിക്കും.ചിലപ്പോൾ ഒന്നോ രണ്ടോ പേർ ഒരു ഹോട്ടലിൽ ഉണ്ടായെന്ന് വരാം. അങ്ങനെയായാലും മൂന്നോ നാലോ ഫ്ലോറുകളുടെ വ്യത്യാസത്തിലായിരിക്കാം അടുത്ത മത്സരാർത്ഥി ഉള്ളത്. ഒരു ഫ്ലൈറ്റിനല്ല, ഒരു ദിവസമല്ല പോകുന്നത്.
മേക്കപ്പ് ആർട്ടിസ്റ്റോ സ്റ്റൈലിസ്‌റ്റോ അല്ലാത്ത ആരും നമ്മുടെ മുഖം കണ്ടിട്ടില്ല. ഞങ്ങൾക്കൊരു മാസ്‌ക് ഉണ്ടായിരുന്നു. ഓരോരുത്തർക്കും കാരവനുണ്ട്. ഒരു സിനിമയിലെ നായികയായിട്ട് എങ്ങനെ പോകും. അതാണ് അവിടെ എക്‌സ്‌പീരിയൻസ് ചെയ്തത്. ഭക്ഷണം കൊണ്ടുവരുന്ന ആളുടെ മുഖം പോലും കാണില്ല. ചാനൽ അതിന്റെ സീക്രസി കീപ്പ് ചെയ്തു.
കാരവനിൽ നിന്നിറങ്ങിക്കഴിഞ്ഞാൽ കുടപിടിക്കാൻ ഒരാൾ. വിമാനത്താവളത്തിൽ ഇറങ്ങിയതുമുതൽ രണ്ട് അസിസ്റ്റൻസ്. മേക്കപ്പിന് വേറൊരാൾ, സ്റ്റൈലിഷിന് വേറൊരാൾ. ഇത് ശരിക്ക് ചാനൽ സീക്രട്ട് ആണ്. എങ്കിലും ബിഗ്‌ബോസ് എന്താണെന്ന് എക്സ്പിരിയൻസ് ചെയ്ത ആളെന്ന നിലയിൽ പറയുകയാ, പ്രേക്ഷകർ ഇതറിയണം.