dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജീവനക്കാരെ ചോദ്യം ചെയ്യാൻ എന്ത് അധികാരമെന്ന് പ്രോസിക്യൂഷനോട് കോടതി. രഹസ്യ രേഖകൾ ചോർന്നിട്ടില്ലെന്ന് വിചാരണ കോടതി വ്യക്തമാക്കി. അന്വേഷണ വിവരം ചോരുന്നതിൽ പ്രോസിക്യൂഷന് മറുപടിയുണ്ടായില്ല.


കോടതിയിലെ എ ഡയറി രഹസ്യ രേഖയല്ല. ഏത് രഹസ്യ രേഖയാണ് ചോർന്നതെന്ന് വ്യക്തമാക്കണമെന്നും പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടു. ദിലീപിന്റെ ഫോണിൽ കോടതി രേഖകൾ കണ്ടെത്തിയതെങ്ങനെയെന്ന് പ്രോസിക്യൂഷൻ ചോദിച്ചു.

എന്നാൽ ദിലീപിന്റെ ഫോണിൽ കോടതി രേഖകൾ കണ്ടെത്തിയതെങ്ങനെയെന്ന് അന്വേഷിക്കാൻ പൊലീസിന് അധികാരമില്ല. എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷിക്കുന്നതെന്ന് വിചാരണ കോടതി ചോദിച്ചു. ഇത് കോടതിയുടെ അധികാര പരിധിയിലുള്ള കാര്യമാണ്. ഇതിൽ ഇടപെടാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.


ദിലീപ് പല സാക്ഷികളെയും സ്വാധീനിച്ചതായി തുടരന്വേഷണത്തിൽ വ്യക്തമായതാണെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. അതിൽ കോടതി ജീവനക്കാരുണ്ടോയെന്ന് അന്വേഷിക്കണ്ടേയെന്നും പ്രോസിക്യൂഷൻ ചോദിച്ചു.