
താരങ്ങളെപ്പോലെ തന്നെ അവരുടെ വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ ആരാധകർ ശ്രദ്ധിക്കുന്ന കാര്യങ്ങളാണ്. വിവാഹാഘോഷങ്ങളൊക്കെ കഴിഞ്ഞ് ഷൂട്ടിംഗ് തിരക്കുകളിലേക്ക് തിരിഞ്ഞ ആലിയ ഭട്ടിന്റെ ചിത്രങ്ങളും വീഡിയോയും ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. നടിയുടെ വസ്ത്രമാണ് ഫാഷൻ ലോകത്ത് ട്രെൻഡിംഗ്.
ഷർട്ടും ഡെനീം ഷോർട്ട്സും ധരിച്ച് കാഷ്വൽ ലുക്കിലാണ് താരമെത്തിയത്. സിപിംൾ ഷർട്ടാണെങ്കിലും 1.3 ലക്ഷം രൂപയാണ് വില. ലക്ഷ്വറി ഫാഷൻ ബ്രാൻഡ് ബലൻസിയാഗയിൽ നിന്നുള്ള ഓവർ സൈഡ്സ് ഷർട്ടാണ് നടി ധരിച്ചത്. വലിയൊരു ബാഗും നടിയുടെ കൈവശമുണ്ട്. സൺഗ്ലാസ് ധരിച്ചിട്ടുണ്ട്. മിനിമൽ മേക്കപ്പാണ് ഉപയോഗിച്ചത്.