
ശ്രീനഗർ : വിശുദ്ധ റമദാൻ മാസത്തിൽ കാശ്മീരിൽ ഇന്ത്യൻ സൈന്യം പ്രാർത്ഥന നടത്തുന്ന ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ഇന്ത്യൻ ആർമി കോർപ്സ് കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഡിപി പാണ്ഡെയാണ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുന്നത്. അദ്ദേഹത്തിനൊപ്പം സിഖ്കാരനായ ഒരു ഓഫീസറും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും മുൻനിരയിലുണ്ട്. ചിത്രം വൈറലായതോടെ ഇന്ത്യയുടേയും, സൈന്യത്തിലേയും സാമുദായിക സൗഹാർദത്തെ പുകഴ്ത്തി നിരവധി പേരാണ് രംഗത്ത് വന്നത്. കഴിഞ്ഞ വർഷവും ഡി പി പാണ്ഡെ ശ്രീനഗറിലെ ജമ്മു കശ്മീർ ലൈറ്റ് ഇൻഫൻട്രി റെജിമെന്റിൽ സൈനികർക്കൊപ്പം നിസ്‌കാരത്തിൽ പങ്കുചേർന്നിരുന്നു.
Lt Gen DP Pandey, Corps Commander 15 Corps, Srinagar offering namaz during Ramzan. #IndianArmyPeoplesArmy pic.twitter.com/ErjRaW9j7I
— Danvir Singh दानवीर सिंह (@danvir_chauhan) April 25, 2022