
ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച മേരീ ആവാസ് സുനോ മേയ് 13ന് പ്രദർശനത്തിന് എത്തും. റേഡിയോ ജോക്കിയായി ജയസൂര്യയും ഡോക്ടറായി മഞ്ജു വാര്യരും എത്തുന്നു. ജി. പ്രജേഷ് സെൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ശിവദ ആണ് മറ്റൊരു നായിക. ജോണി ആന്റണി, സുധീർ കരമന, ഗൗതമി നായർ, ജി.സുരേഷ്‌കുമാർ, മിഥുൻ, ദേവി അജിത് എന്നിവരോടൊപ്പം സംവിധായകരായ ഷാജി കൈലാസും ശ്യാമപ്രസാദും അതിഥി താരങ്ങളായി എത്തുന്നു. യൂണിവേഴ്സൽ സിനിമാസിന്റെ ബാനറിൽ ബി. രാകേഷ് നിർമ്മിക്കുന്ന ചിത്രത്തിന് വിനോദ് ഇല്ലമ്പള്ളി ഛായാഗ്രഹണം നിർവഹിക്കുന്നു. വിതരണം രജപുത്ര റിലീസ്.

ജിന്ന് 13ന്
സൗബിൻ ഷാഹിറിനെ കേന്ദ്രകഥാപാത്രമാക്കി സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ജിന്ന് മേയ് 13ന് തിയേറ്ററുകളിൽ. ഷറഫുദ്ദീൻ, ഷൈൻ ടോം ചാക്കോ, ശാന്തി ബാലചന്ദ്രൻ, സാബുമോൻ, ജാഫർ ഇടുക്കി, നിഷാന്ത് സാഗർ, ജിലു ജോസഫ്, കെ.പി.എ.സി ലളിത എന്നിവരാണ് മറ്റ് താരങ്ങൾ. കലി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാജേഷ് ഗോപിനാഥാണ് രചന. സ്ട്രെയിറ്റ് ലൈൻ സിനിമാസിന്റെ ബാനറിൽ സുധീർ വി.കെ, മനു വലിയ വീട്ടിൽ എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരൻ, എഡിറ്റർ ദീപു ജോസഫ്.

പത്താം വളവ് 13ന്
ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം.പദ്മകുമാർ സംവിധാനം ചെയ്യുന്ന പത്താം വളവ് മേയ് 13ന് പ്രദർശനത്തിന് .അദിതി രവിയും സ്വാസികയുമാണ് ചിത്രത്തിലെ നായികമാർ.നടി മുക്തയുടെ മകൾ കൺമണി അഭിനയരംഗത്ത് എത്തുന്നു. അജ്മൽ അമീർ, സുധീർ കരമന, സോഹൻ സീനുലാൽ, ജയകൃഷ്ണൻ, മേജർ രവി, നിസ്താർ അഹമ്മദ്, സുധീർ പറവൂർ, രാജേഷ് ശർമ്മ, നന്ദൻ ഉണ്ണി എന്നിവരാണ് മറ്റ് താരങ്ങൾ. രചന അഭിലാഷ് പിള്ള, ഛായാഗ്രഹണം രതീഷ് റാം. യു.ജി.എം എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഡോ. സഖറിയ തോമസ്, ജിജോ കാവനാൽ, ശിവജിത് രാമചന്ദ്രൻ, നിധിൻ കെനി എന്നിവർ ചേർന്നാണ് നിർമ്മാണം. വിതരണം യു.ജി.എം റിലീസ്.