lic

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷ്വറൻസ് കമ്പനിയും പൊതുമേഖലാ സ്ഥാപനവുമായ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഓഹരി വിപണിയിലേക്ക് കടക്കുന്നതിന്

മുന്നോടിയായുള്ള പ്രാരംഭ ഓഹരി വില്പന (ഇനിഷ്യൽ പബ്ലിക് ഓഫർ - ഐ.പി.ഒ) മേയ് 4 മുതൽ 9 വരെ നടത്തുമെന്നറിയുന്നു. കേന്ദ്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

ഇന്ത്യയിലെ ഏറ്റവും വലിയ ഐ. പി. ഒ ആയിരിക്കും ഇത്.

നടപ്പുവർഷത്തെ സർക്കാരിന്റെ മൊത്തം ഓഹരിവിൽപ്പന ലക്ഷ്യം 6,5000 കോടിയായിരുന്നു.ഇതിൽ 30,000 കോടിയും എൽ. ഐ. സിയുടെ പത്ത് ശതമാനം ഓഹരികൾ വിറ്റ് സമാഹരിക്കുകയായിരുന്നു ആദ്യലക്ഷ്യം. ഇത് പിന്നീട് അഞ്ച് ശതമാനമായി കുറച്ചു. യുക്രെയിൻ-റഷ്യ യുദ്ധം, വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ പിന്മാറ്റം തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ വിൽക്കുന്ന ഓഹരി വീണ്ടും 3.5 ശതമാനത്തിലേക്ക് കുറച്ചിട്ടുണ്ട്; പുതുക്കിയ സമാഹരണ ലക്ഷ്യം 21,257 കോടി രൂപയാണ്. 2021ൽ പേ- ടി.എം സമാഹരിച്ച 18,300 കോടിയാണ് നിലവിലെ റെക്കാഡ്

Rs.6 ലക്ഷം കോടി

എൽ.ഐ.സിക്ക് 6.07 ലക്ഷം കോടി രൂപ മൂല്യം വിലയിരുത്തി ഫെബ്രുവരിയിൽ സെബിക്ക് സമർപ്പിച്ച ഐ.പി.ഒ അപേക്ഷ പ്രകാരം 5 ശതമാനം ( 31.6 കോടി ) ഓഹരികളാണ് വിൽക്കാനിരുന്നത്.

ഒരു ലക്ഷം കോടി രൂപയ്ക്കു മേൽ മൂല്യമുള്ള കമ്പനികൾ കുറഞ്ഞത് 5% ഓഹരികൾ ഐ.പി.ഒ വഴി വിൽക്കണമെന്നാണ് സെബിയുടെ ചട്ടം

ഇതാണ് 3.5 ശതമാനത്തിലേക്ക് (22.13 കോടി ഓഹരികൾ) കുറച്ചത്. ഇതിന് എൽ.ഐ.സി ഇളവ് തേടിയിട്ടുണ്ട്.

ഡിസ്‌കൗണ്ട് വില്പന

ഓഹരി ഒന്നിന് 902-949 രൂപയാണ് വില.

പോളിസി ഉടമകൾക്ക് 60 രൂപയും ജീവനക്കാർക്കും റീട്ടെയിൽ നിക്ഷേപകർക്കും 40-45 രൂപയും ഡിസ്‌കൗണ്ട്

 വിൽക്കുന്നതിൽ 50 % ഓഹരികൾ യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങൾക്ക് (ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബയർ,​ ക്യു.ഐ.ബി).

15 % ഇതര നിക്ഷേപ സ്ഥാപനങ്ങൾക്ക്.

 25 % റീട്ടെയിൽ നിക്ഷേപകർക്കും ജീവനക്കാർക്കും.

10 ശതമാനം പോളിസി ഉടമകൾക്ക്.

എന്തുകൊണ്ട് വില്പന?

ഏറ്റവും വലിയ നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ എൽ.ഐ.സിയെ ഓഹരിവിപണിയിൽ ലിസ്‌റ്റ് ചെയ്യുക.

പൊതുമേഖലാ ഓഹരി വില്പനയിൽ നടപ്പുവർഷം ലക്ഷ്യം 65,000 കോടി

എൽ. ഐ.സി ഓഹരിവിൽപ്പനയിലൂടെ ഇതിൽ നല്ല പങ്കും നേടാം

ഓഹരി വിൽപ്പനയിലൂടെ കഴിഞ്ഞ വർഷം മൊത്തം സമാഹരിച്ചത് 13,531 കോടി