narendra-modi

ന്യൂഡല്‍ഹി: ചില സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. നാളെ ഉച്ചയ്ക്ക് 12 ന് വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് യോഗം നടക്കുക. രാജ്യത്തെ കൊവിഡ് സാഹചര്യം, ആരോഗ്യ സംവിധാനത്തിലെ മുന്നൊരുക്കങ്ങള്‍, വാക്‌സിന്‍ വിതരണത്തിന്റെ നിലവിലെ സ്ഥിതി എന്നിവ വിലയിരുത്താനാണ് പ്രധാനമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. വിളിച്ചുചേര്‍ത്തിരിക്കുന്നതിനാല്‍

കൊവിഡ് ഡല്‍ഹി, പഞ്ചാബ്, ഹരിയാണ, ഉത്തര്‍ പ്രദേശ്, കര്‍ണാടക തുടങ്ങിയ ഇടങ്ങളില്‍ മാസ്‌ക് ധരിക്കല്‍ വീണ്ടും നിര്‍ബന്ധമാക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.. കഴിഞ്ഞ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 2,483 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൊട്ടുമുന്‍പത്തെ ദിവസം 2,541 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചിരുന്നത്.

അതിനിടെ, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് വാക്സിനായ കൊവാക്സിന് ആറ് മുതൽ പന്ത്രണ്ട് വയസ് വരെയുള്ള കുട്ടികളിൽ നിയന്ത്രിത അടിയന്തര ഉപയോഗത്തിനുള്ള ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ അനുമതി നൽകി . ഭാരത് ബയോ ടെക്കിന്റെ കൊവാക്സിന് 12 വയസിന് മുകളിലുള്ളവരുടെ ഉപയോഗത്തിനുള്ള അനുമതി കഴിഞ്ഞ വർഷം അവസാനമാണ് ഡി.സി.ജി.ഐ നൽകിയത്.

ഡിസിജിഐയുടെ സബ്ജക്ട് എക്സ്‌പെർട്ട് കമ്മിറ്റി (എസ്ഇസി) ഭാരത് ബയോടെക്കിനോട് രണ്ട് വയസിനും പന്ത്രണ്ട് വയസിനും ഇടയിലുള്ള കുട്ടികൾക്ക് കൊവാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ സമർപ്പിക്കാൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അനുമതി നൽകിയത്.ഇത് കൂടാതെ 12 വയസിന് മുകളിലുള്ള കുട്ടികളിൽ സൈഡസ് കാഡിലയുടെ സൈകൊവ് ഡി വാക്സിൻ, അഞ്ച് മുതൽ 12 വരെ പ്രായമുള്ളവർക്ക് ബയോളജിക്കൽ ഇ യുടെ കോർബിവാക്സ് എന്നിവ ഉപയോഗിക്കുന്നതിനും ഡി.ജി.സിഐ നിയന്ത്രിത അടിയന്തര ഉപയോഗ അനുമതി നൽകിയിട്ടുണ്ട്