gold

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്നലെ പവന് 440 രൂപ കുറഞ്ഞ് 38,760 രൂപയായി. 55 രൂപ താഴ്‌ന്ന് 4,845 രൂപയാണ് ഗ്രാം വില. ഒരാഴ്‌ചയ്ക്കിടെ പവന് കുറഞ്ഞത് 1,120 രൂപയാണ്; ഗ്രാമിന് 140 രൂപയും.

രാജ്യാന്തരവില ഔൺസിന് 1,910 ഡോളറിൽ നിന്ന് 1,895 ഡോളർവരെ എത്തിയതാണ് ഇന്ത്യയിലും പ്രതിഫലിച്ചത്. വരുംനാളുകളിലും ചാഞ്ചാട്ടം പ്രതീക്ഷിക്കാം.