cr

കൊച്ചി: പെരുമ്പാവൂരിന് സമീപം കണ്ടന്തറയിലെ വാടകവീട്ടിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം നാടുവിട്ട ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അസാം നാഗോൺ ജില്ലയിൽ ടാൽസൂക്കി വില്ലേജിൽ ഫക്രുദീനാണ് (52) അറസ്റ്റിലായത്. മൊബൈൽഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെത്തുടർന്നാണ് ഏപ്രിൽ ഒന്നിന് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത്. അസാമിലെ ജൂരിയയിൽ നിന്നാണ് ഫക്രുദീൻ അറസ്റ്റിലായത്.

തുടർന്ന് രാത്രി തന്നെ നാടുവിട്ട ഇയാൾ പലയിടങ്ങളിലായി ഒളിവിലായിരുന്നു. അസാമിലെത്തിയ പൊലീസ് സംഘത്തിന് നാലുദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ഫക്രുദീനെ പിടികൂടിയത്. പ്ളൈവുഡ് കമ്പനിയിലെ തൊഴിലാളികളായിരുന്നു ഇരുവരും.