
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ സജീവ ചർച്ചയായതാണ് ഗായിക റിമി ടോമിയുടെ വിവാഹവാർത്ത. ഇപ്പോഴിതാ വിവാഹവാര്‍ത്തകളോട് ആദ്യമായി പ്രതികരിക്കുകയാണ് റിമി . കഴിഞ്ഞ ഏതാനും ദിവസങ്ങളായി തന്റെ വിവാഹം സംബന്ധിച്ച് ചില മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ച വാർത്തകൾ വ്യാജമാണെന്ന് റിമി ടോമി യുട്യൂബിൽ പങ്കുവച്ച് വീഡിയോയിൽ പറയുന്നു. തനിക്കു തുടർച്ചയായി ഫോൺ കോളുകൾ വരുന്നുണ്ടെന്നും എല്ലാവർക്കും ഇക്കാര്യമാണ് അറിയേണ്ടതെന്നും റിമി പറയുന്നു.
അത്ര അത്യാവശ്യമുള്ള ഒരു കാര്യമായത് കൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോയുമായി ഞാൻ വന്നത്. കാരണം ഒരു രക്ഷയുമില്ല, രണ്ടു ദിവസങ്ങളായി കോളോട് കോളാണെന്ന് റിമി വീഡിയോയിൽ പറയുന്നു. കല്യാണമായോ റിമി എന്ന് നിരവധിപ്പേർ വിളിച്ച് ചോദിക്കുന്നു. എന്നെ അറിയുന്നവരും എന്നെ ഇഷ്ടപ്പെടുന്നവരും അറിയുവാനാണ് ഇക്കാര്യം പറയുന്നത്. ചിലർ ഇത് അറിഞ്ഞിട്ടുണ്ടാവില്ല. ഇത് ഞങ്ങളോട് എന്തിനു പറയണം എന്ന് അവർ ആലോചിക്കേണ്ട കാര്യമില്ല. ഇത് അറിയാൻ ആഗ്രഹമുള്ളവരോട് മാത്രമായി പറയുകയാണ്. അങ്ങനെ ഒന്നുമില്ല... നമ്മളോട് ഒന്നും ചോദിക്കാതെ എന്തിന് ഇത്തരം വാർത്തകൾ വരുന്നത് എന്ന് എനിക്കറിയില്ല. ഭാവിയിൽ അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ അത് ഞാൻ നിങ്ങളെ അറിയിക്കാതിരിക്കുവോ. ഓൺലൈൻ വാർത്ത ചാനലുകൾ നിരവധി വിൽക്കുന്നുണ്ട്. അവർ എന്തിനാ വിളിക്കുന്നത് എന്ന് അറിയില്ല അത്രത്തോളം ഉറപ്പോടെയാണ് അവർ വാർത്തകൾ നൽകുന്നത്. നമ്മൾ ഇങ്ങനെയൊക്കെ അങ്ങ് പോണു... എന്തെങ്കിലും പുതിയ കാര്യങ്ങൾ ഉണ്ടായാൽ ഞാൻ ആദ്യം നിങ്ങളെ അറിയിക്കും. അപ്പോൾ മാത്രം വിശ്വസിച്ചാൽ മതി. കല്യാണം ഒന്നുമായിട്ടില്ല. ഇപ്പോൾ ഞാൻ അങ്ങനെ അങ്ങ് ജീവിച്ചു പൊക്കോട്ടെയെന്നും റിമി വ്യക്തമാക്കുന്നു.
2008ൽ റോയ്‌സിയുമായി റിമിയുടെ വിവാഹം നടന്നിരുന്നുവെങ്കിലും 2019ൽ ഇരുവരും വേർപിരിഞ്ഞിരുന്നു. ലാൽജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള റിമിയുടെ കടന്നുവരവ്. തുടർന്ന് നിരവധി ചിത്രങ്ങളിൽ പാടി. അവതാരക എന്ന നിലയിലും ശ്രദ്ധേയയാണ് റിമി.