bed

സ്‌ത്രീകളിൽ ലൈംഗികബന്ധം കൊണ്ടുള‌ള മാറ്റങ്ങൾ പഠിച്ച ഗവേഷകർ വളരെ അത്ഭുതകരമായ മാറ്റങ്ങളാണ് കണ്ടെത്തിയത്. ലൈംഗികബന്ധം കൊണ്ട് പുരുഷനും സ്‌ത്രീയ്‌ക്കും പലവിധ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. ആരോഗ്യപരമായ ജീവിതത്തിന് ശാരീരികബന്ധവും അതിൽ പങ്കാളികൾക്കുള‌ള വിശ്വാസവും വലിയ പങ്ക് വഹിക്കുന്നു. 18 മുതൽ 45 വരെ പ്രായമുള‌ള സ്‌ത്രീകളിൽ നടത്തിയ പഠനത്തിൽ ജനനേന്ദ്രിയത്തിലെ സ്‌പർശം അവരുടെ തലച്ചോറിൽ വലിയ മാറ്റമുണ്ടാക്കുന്നുവെന്ന് ന്യൂറോ സയൻസ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

പങ്കാളിയുമായി എത്രതവണ ബന്ധപ്പെട്ടു എന്നത് രേഖപ്പെടുത്തിയ ഗവേഷകർ ഇതുവഴി അവരുടെ തലച്ചോറിലെ പ്രവർത്തനങ്ങൾ പഠിച്ചു. ജനനേന്ദ്രിയ ഭാഗത്ത് വൈബ്രേറ്റർ സ്ഥാപിച്ച ശേഷവും പരിശോധിച്ചു. ഇത് പ്രവർത്തിക്കുമ്പോൾ സോമാറ്റോസെൻസറി കോർട്ടെക്‌സ് എന്ന തലച്ചോറിന്റെ മേഖലയിലെ കനം അളന്നു. കൂടുതൽ ലൈംഗികബന്ധം സാദ്ധ്യമായവ‌ർക്ക് ഇവിടെ കൂടുതൽ കനമുണ്ടെന്ന് മനസിലാക്കാനായി. സ്ഥിരമായി ലൈംഗികബന്ധം സാദ്ധ്യമായ യുവതികളിൽ മറ്റ് യുവതികളെക്കാൾ ഓർമ്മശക്തി കൂടുതലുണ്ടെന്നും മക്‌ഗിൽ സർവകലാശാല വിദഗ്ദ്ധർ തിരിച്ചറിഞ്ഞു. പുരുഷന്മാരിലും ഇത്തരത്തിൽ ഓർമ്മ ശക്തി നിലനിൽക്കുന്നതിനും സജീവമായ ബുദ്ധിശക്തിയ്‌ക്കും ലൈംഗികബന്ധം വഴികാട്ടുന്നതായും വിദഗ്ദ്ധർ കണ്ടെത്തി.