kk

അടുക്കളയിൽ പാചകം എളുപ്പമാക്കുന്നതിന് ഉപകാരിയാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ പ്രഷർ കുക്കർ മൂലമുണ്ടാകുന്ന അപകടങ്ങൾ ചെറുതല്ല. കഴിഞ്ഞ ദിവസം പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചതാണ് ഒടുവിലത്തെ സംഭവം. ക്ഷ ഭാര്യ ഗർഭിണിയായതിനാൽ ഏതാനും ദിവസമായി ഇദ്ദേഹമായിരുന്നു പാചകം ചെയ്തിരുന്നത്. പലപ്പോഴും അശ്രദ്ധയോ പരിചയക്കുറവോ ആകും അപകടങ്ങൾക്കിടയാക്കുന്നത്.

പ്രഷർ കുക്കർ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അപകടം ഒഴിവാക്കാൻ കഴിയും. കുക്കർ അടയ്ക്കുന്നതിന് മുൻപ് വെന്റ് ട്യൂബിൽ തടസ്സങ്ങൾ ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. . മുൻപ് പാകം ചെയ്ത ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ ഇരുന്ന് ദ്വാരം അടഞ്ഞിട്ടുണ്ടെങ്കിൽ തുണി ഉപയോഗിച്ചോ ഊതിയോ അവ നീക്കം ചെയ്യണം. ഇതിനായി ഒരിക്കലും കൂർത്ത വസ്തുക്കൾ ഉപയോഗിക്കരുത്. ആവി കൃത്യമായി പുറത്തേക്ക് പോകുമെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രം കുക്കർ അടച്ച് സ്റ്റൗവിൽ വയ്ക്കുക.

സേഫ്റ്റി വാൽവുകൾ കൃത്യസമയത്ത് മാറ്റണം,​ ഉപയോഗിക്കുന്ന കമ്പനിയുടെ തന്നെ സേഫ്റ്റി വാൽവ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. പാകം ചെയ്യാനുള്ള വസ്തുക്കൾ കുക്കറിൽ കുത്തിനിറച്ചു വയ്ക്കരുത്. കുക്കർ നിറഞ്ഞ നിലയിലാണെങ്കിൽ ആവി കയറാനുള്ള ഇടമില്ലാതെ വരികയും ഭക്ഷണ സാധനങ്ങൾ കൃത്യമായി വേവാതിരിക്കുകയും ചെയ്യും.

ആഹാരം പാകമായ ശേഷം വെയിറ്റ് കുക്കറിന്റെ അടപ്പിൽ നിന്നും എടുത്തു മാറ്റണം. അല്ലാത്തപക്ഷം ആവി കൂടുതലായി കുക്കറിനുള്ളിൽ തങ്ങി നിൽക്കുന്നതിനാൽ ഭക്ഷണത്തിന്റെ രുചിയിൽ മാറ്റം വരും. ഭക്ഷണം പാകം ചെയ്തു കഴിഞ്ഞ് കുക്കറിന്റെ അടപ്പ് തുറക്കുമ്പോൾ ആവി പൂർണമായും പോയിട്ടുണ്ടെന്നും ഉറപ്പുവരുത്തുക. ഇല്ലെങ്കിൽ പൊട്ടിത്തെറിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. ഇനി പെട്ടെന്നുതന്നെ കുക്കർ തുറക്കേണ്ടതുണ്ടെങ്കിൽ പച്ചവെള്ളത്തിൽ അൽപസമയം ഇറക്കിവച്ച ശേഷം മാത്രം തുറക്കാൻ ശ്രമിക്കുക.

ഓരോ ഉപയോഗത്തിന് ശേഷവും കുക്കറിന്റെ വാഷർ എടുത്തുമാറ്റി കഴുകുകയും വേണം. ഭക്ഷണത്തിന്റെ അവശിഷ്ടം വാഷറിനിടയിൽ ഇരുന്നാൽ അവിടെ അണുക്കൾ പെരുകുകയും ആരോഗ്യത്തെ സാരമായി ബാധിക്കുകയും ചെയ്യും.