kv-thomas

ന്യൂ​ഡ​ൽ​ഹി​:​ ​ ​സി.​പി.​എം​ ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സ് ​സെ​മി​നാ​റി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​മു​തി​ർ​ന്ന​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​പ്രൊ​ഫ.​ ​കെ.​വി.​ ​തോ​മ​സി​ന്റെ​ ​കെ.​പി.​സി.​സി​ ​രാ​ഷ്‌​ട്രീ​യ​ ​കാ​ര്യ​ ​സ​മി​തി,​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​അം​ഗ​ത്വ​ങ്ങ​ൾ​ ​റ​ദ്ദാ​ക്കി.​ ​എ.​കെ.​ ​ആ​ന്റ​ണി​ ​അ​ദ്ധ്യ​ക്ഷ​നാ​യ​ ​അ​ഞ്ചം​ഗ​ ​എ.​ഐ.​സി.​സി​ ​അ​ച്ച​ട​ക്ക​ ​സ​മി​തി​യു​ടെ​ ​ശു​പാ​ർ​ശ​യി​ൽ​ ​കോ​ൺ​ഗ്ര​സ് ​അ​ദ്ധ്യ​ക്ഷ​ ​സോ​ണി​യാ​ ​ഗാ​ന്ധി​യാ​ണ് ​തീ​രു​മാ​ന​മെ​ടു​ത്ത​ത്.


തോ​മ​സി​ന്റെ​ ​എ.​ഐ.​സി.​സി​ ​അം​ഗ​ത്വം​ ​റ​ദ്ദാ​ക്കി​യി​ട്ടി​ല്ലെ​ങ്കി​ലും​ ,​സം​ഘ​ട​നാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ​ ​അം​ഗ​ത്വം​ ​സാ​ങ്കേ​തി​കം​ ​മാ​ത്ര​മാ​ണെ​ന്നാ​ണ് ​വി​ശ​ദീ​ക​ര​ണം.​ ​കെ.​വി.​ ​തോ​മ​സി​നെ​തി​രെ​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​കെ.​പി.​സി.​സി​ ​നേ​തൃ​ത്വം​ ​എ.​ഐ.​സി.​സി​യോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​ ​ഇ​തേ​ ​തു​ട​ർ​ന്ന് ​എ.​ഐ.​സി.​സി​ ​അ​ച്ച​ട​ക്ക​ ​സ​മി​തി​ ​കെ.​വി.​ ​തോ​മ​സി​ൽ​ ​നി​ന്ന് ​വി​ശ​ദീ​ക​ര​ണം​ ​തേ​ടി​യെ​ങ്കി​ലും​ ,​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​ന​ട​പ​ടി​യെ​ ​ന്യാ​യീ​ക​രി​ച്ചാ​ണ് ​അ​ദ്ദേ​ഹം​ ​മ​റു​പ​ടി​ ​ന​ൽ​കി​യ​ത്.​ ​നേ​രി​ട്ടെ​ത്തി​ ​വാ​ദ​മു​ഖ​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ക്കാ​ൻ​ ​അ​വ​സ​രം​ ​ന​ൽ​ക​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​ ​അ​ച്ച​ട​ക്കം​ ​ലം​ഘി​ച്ച​തി​ന് ​പ​ഞ്ചാ​ബ് ​മു​ൻ​ ​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​സു​നി​ൽ​ ​ഝാ​ക്ക​റി​നെ​ ​ര​ണ്ടു​ ​വ​ർ​ഷ​ത്തേ​ക്ക് ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്യാ​നും​ ​തീ​രു​മാ​നി​ച്ചു..