
കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റത്തിന് പൊലീസ് കേസെടുത്തു. കോഴിക്കോട് സ്വദേശി നൽകിയ പരാതിയിലാണ് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് എറണാകുളത്തെ ഫ്ലാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് പരാതി.
ഈ മാസം 22നാണ് യുവതി പൊലീസിന് പരാതി നൽകിയത്. അതേസമയം വിജയ് ബാബുവിനെ പൊലീസ് ചോദ്യം ചെയ്‌തിട്ടില്ല. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. കേസിന്റെ വിശദാംശങ്ങൾ ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഫ്രൈഡേ ഫിലിം ഹൗസ് എന്ന ബാനറിലാണ് വിജയ് ബാബു സിനിമാനിർമ്മാണം നടത്തുന്നത്. നിഫിലിപ് ആന്റ് ദി മങ്കി പെൻ, പെരുച്ചാഴി, ആട്, ആട് 2, മുദ്ദുഗൗ, ഹോം, സൂഫിയും സുജാതയും തുടങ്ങിയ സിനിമകളുടെ നിർമ്മാതാവാണ്.. നിരവധി സിനിമകളിലും നടനെന്ന നിലയിൽ തിളങ്ങി.