volly

പട്‌ന: ദേശീയ ബാസ്‌കറ്റ്‌ബോൾ താരത്തെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. ബിഹാറിലെ പാട്‌നയിൽ രാജീവ് നഗറിലാണ് കോഴിക്കോട് വടകര സ്വദേശിനിയായ ലീതാരയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

മുറിയിൽ നിന്നും മലയാളത്തിലെഴുതിയ ആത്മഹത്യാ കുറിപ്പും രാജീവ്‌ നഗർ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ദനാപൂർ റെയിൽവെ‌ സ്‌റ്റേഷനിൽ അക്കൗണ്ട്‌സ് വിഭാഗത്തിൽ ജോലിചെയ്‌ത് വരികയായിരുന്നു ലീതാര