
വേൾഡ്സ് മോസ്റ്റ് ഐഡന്റിക്കൽ ട്വിൻസ്' എന്ന ബഹുമതി സ്വന്തമാക്കിയവരാണ് ഓസ്ട്രേലിയൻ സ്വദേശികളായ അന്നയും ലൂസിയും . ആർക്കും തിരിച്ചറിയാനാകാത്ത തരത്തിലുള്ള ഇരട്ടകളാണ്. ഇവർ. ഇപ്പോഴിതാ രണ്ടുപേരും ഒരുമിച്ച് ഗർഭിണികളാകാനുള്ള ശ്രമത്തിലാണ്.
ഒരുമിച്ചുറങ്ങുകയും ഭക്ഷണം കഴിക്കുകയും ടോയ്‌ലെറ്റിൽ പോകുന്നത് പോലും ഒരുമിച്ച് ചെയ്യുന്ന ഇവർ പങ്കാളിയായി കണ്ടെത്തിയതും ഒരാളെ തന്നെ. പെർത്ത് സ്വദേശിയായ മെക്കാനിക്ക് ബെൻ ബെർൻ എന്നയാളെയാണ് ഇവർ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തത്. മൂവരും ഒരു മുറിയിൽ ഒരുമിച്ചാണ് ഉറങ്ങുന്നത്. ബെന്നുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതും ഒരുമിച്ചാണെന്ന് ഇവർ മുമ്പ് ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
ബെന്നിൽ നിന്ന് ഒരേ സമയം ഗർഭിണികളാകുക എന്നതാണ് ഇവരുടെ ഇപ്പോഴത്തെ ആഗ്രഹം.' ഞങ്ങൾക്ക് 35 വയസ്സായി. കുട്ടികൾ വേണമെന്ന് തോന്നലിപ്പോൾ ഉണ്ടായി. സത്യം പറയാമല്ലോ ഒരേ സമയം കുട്ടികൾ വേണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ലൂസിയും അന്നയും പറഞ്ഞതായി സൺ റിപ്പോർട്ട് ചെയ്യുന്നു. .