
കൊച്ചി: നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ ഒരു കേസ് കൂടി. ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനാണ് കേസ്. എറണാകുളം സൗത്ത് പൊലീസാണ് കേസെടുക്കുക. അതേസമയം നടൻ വിദേശത്താണെന്നാണ് ലഭിക്കുന്ന വിവരം.
സിനിമയിൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് എറണാകുളത്തെ ഫ്ലാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് കോഴിക്കോട് സ്വദേശിനിയായ നടിയുടെ പരാതി. ഈ മാസം 22നാണ് യുവതി പൊലീസിന് പരാതി നൽകിയത്.
ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി എറണാകുളം സൗത്ത് പൊലീസാണ് നടനെതിരെ കേസെടുത്തത്. ഇതിനുപിന്നാലെ വിജയ് ബാബു വിദേശത്തേക്ക് പോകുകയായിരുന്നു. ഇന്നലെ രാത്രി ഫേസ്ബുക്ക് ലൈവിലൂടെയാണ് പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത്. ശരിക്കും ഇര താനാണെന്നും, മാനനഷ്ടക്കേസ് കൊടുക്കുമെന്ന് നടൻ പറഞ്ഞിരുന്നു.