samosas-

കഴിഞ്ഞ 30 വർഷത്തോളമായി സമൂസയുൾപ്പടെയുള്ള പലഹാരങ്ങൾ വൃത്തിഹീനമായ സാഹചര്യത്തിൽ പാചകം ചെയ്‌തിരുന്ന ഹോട്ടലിന് അധികൃതർ പൂട്ടിട്ടു. സൗദിയിലെ ഈ ഹോട്ടലിലുണ്ടായിരുന്ന പാക്ക്‌ഡ് ഭക്ഷണങ്ങളിൽ പലതും കാലാവധി കഴിഞ്ഞവയായിരുന്നുവെന്നും ജി‌ദ്ദ മുനിസിപാലിറ്റി അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തി.

ചില ഭക്ഷണ സാധനങ്ങൾ രണ്ട് വർഷം മുൻപ് ഡേറ്റിട്ടിരുന്നവയായിരുന്നു. ചെറുപ്രാണികളെയും എലികളെയും പാചകപ്പുരയ്ക്കു സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. ഹോട്ടലിലെ പല ജീവനക്കാർക്കും ആരോഗ്യ കാർ‌ഡുകൾ ഇല്ലായിരുന്നുവെന്നും അധികൃതർ പറയുന്നു.

നിലവിൽ ഹോട്ടൽ പൂട്ടിയിട്ടിരിയ്ക്കുകയാണ്. സൗദി അറേബ്യയിൽ മുൻപും പല തവണ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച ഹോട്ടലുകൾ അധികൃതർ പൂട്ടിച്ചിട്ടുണ്ട്.