
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം വൈദികന്റെ മൊഴിയെടുക്കും. തിരുവനന്തപുരം രൂപതയിലെ വൈദികനായ വിക്ടറിന്റെ മൊഴിയാണ് രേഖപ്പെടുത്തുക. ദിലീപുമായുള്ള വൈദികന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും
വൈദികൻ മുമ്പ് ദിലീപിന്റെ വീട്ടിൽ പോയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ട്. കേസിൽ ജാമ്യം ലഭിച്ച ശേഷം ദിലീപിനെ വൈദികൻ കണ്ടിരുന്നുവെന്ന് ബാലചന്ദ്രകുമാർ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കുന്നത്.
ദിലീപ് 85 ദിവസം റിമാൻഡിൽ കഴിഞ്ഞിരുന്നു. നടന് ജാമ്യം ലഭിക്കാൻ നെയ്യാറ്റിൻകര ബിഷപ്പ് ഇടപെട്ടുവെന്നും, ജാമ്യം ലഭിച്ച ശേഷം വൈദികൻ വിക്ടർ ദിലീപിനെ കണ്ടിരുന്നുവെന്നുമാണ് ബാലചന്ദ്രകുമാറിന്റെ ആരോപണം.