anklets

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നത് ഇന്നൊരു ഫാഷനായി മാറിയിട്ടുണ്ട്. പലരും ഒരു രസത്തിനാണ് കാലിൽ ഇത്തരത്തിൽ ചരട് കെട്ടുന്നതെങ്കിലും ഇതിന് പിന്നിൽ ചില കൗതുകകരമായ സംഗതികളുണ്ട്.

നൂറ്റാണ്ടുകൾക്ക് മുൻപ് പാശ്ചാത്യ രാജ്യങ്ങളിലെ സ്ത്രീകൾ കാലിൽ കറുത്ത ചരട് കെട്ടുന്നത് സാധാരണമായിരുന്നു. ലൈംഗികതയിൽ ഏർപ്പെടാൻ താത്പര്യമുണ്ടെന്ന് പുരുഷന്മാരെ അറിയിക്കാനായി അവർ കണ്ടെത്തിയ മാർഗമായിരുന്നു അത്.

എന്നാൽ, ഭാരതീയർക്കിടയിൽ വിശ്വാസവുമായി ബന്ധപ്പെട്ടു കിടക്കുകയാണ് കാലിലെ ഈ കറുത്ത ചരട് കെട്ടൽ. കറുപ്പ് നിറത്തിന് ശനി രാഹു ദോഷം മാറ്റാൻ കഴിയുമെന്നാണ് ജ്യോതിഷശാസ്ത്രം പറയുന്നത്. അതുപോലെ ദൃഷ്‌ടി ദോഷം മാറാനും കറുത്ത ചരട് ജപിച്ചു കെട്ടാറുണ്ട്.

കാലിൽ കറുത്ത ചരട് കെട്ടുന്നതിലൂടെ ചുറ്റിലുമുള്ള നെഗറ്റീവ് എനർജികളിൽ നിന്നും രക്ഷ നേടാൻ കഴിയുമെന്നാണ് വിശ്വാസം. ചരട് കാലിൽ കെട്ടുന്ന രീതിക്കും ചില പ്രത്യേകതകളുണ്ട്. ഇടത് കാലിൽ കെട്ടുന്നതിനേക്കാൾ ഫലപ്രദം വലതുകാലിൽ ധരിക്കുന്നതാണ്. നവഗ്രഹങ്ങളെ പ്രതിനിധീകരിച്ച് ഒൻപത് കെട്ടുകൾ ചരടിൽ കോർക്കുന്നതും ഫലം നൽകും.

ശനി, ചൊവ്വ ദിവസങ്ങളിൽ കുളിച്ചൊരുങ്ങി സൂര്യോദയത്തിന് മുന്നേ വേണം കാലിൽ കെട്ടാൻ. എന്തായാലും ഇത്തരത്തിൽ ചരട് ജപിച്ചു കെട്ടുന്നതിലൂടെ ദൃഷ്‌ടി ദോഷം, ശത്രുദോഷം, ബാധ ദോഷം എന്നിവ മാറുമെന്നാണ് വിശ്വാസം.